കെഎസ്ആര്‍ടിസി വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്

Update: 2021-01-14 17:02 GMT

തിരുവനന്തപുരം: വിവാദ നടപടിക്ക് പിന്നാലെ കെഎസ്ആര്‍ടിസി വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്. പോക്‌സോ കേസില്‍ റിമാന്‍ഡ് ചെയ്ത കാസര്‍ഗോഡ് ഡിപ്പോയിലെ സെലക്ഷന്‍ ഗ്രേഡ് അസിസ്റ്റന്റായ ഹരീഷ്, എസ് മുരളി, വിദേശ മദ്യം കടത്തിയകേസില്‍ സസ്പെന്‍ഡ് ചെയ്ത പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍, കണ്ടക്ടര്‍, കഴിഞ്ഞ ഒക്ടോബര്‍ 12 ന്‌സസ്പെന്‍ഡ് ചെയ്ത അഞ്ച് മെക്കാനിക്കല്‍ വിഭാഗംജീവനക്കാര്‍ എന്നിവരെയാണ് സിഎംഡിയുടെ അനുമതിയില്ലാതെ വിജിലന്‍സ് ഡയറക്ടര്‍ തിരിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വിജിലന്‍സ് ഡയറക്ടര്‍ പി.എം ഷറഫ് മുഹമ്മദിനാണ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്.

സിഎംഡിയുടെ അനുമതിയില്ലാതെയാണ് വിജിലന്‍സ് ഡയറക്ടര്‍ അഞ്ച് മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെയും തിരിച്ചെടുത്തത്. കഴിഞ്ഞ ഒക്ടോബര്‍ 12 നായിരുന്നു സംഭവം. രണ്ട് ദിവസത്തിനകം മറുപടി വ്യക്തമാക്കണമെന്നും കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു.




Similar News