വിദ്യാര്‍ഥികള്‍ക്ക് കാസര്‍കോഡ്- മംഗലാപുരം യാത്രാ പാസ്സ് അനുവദിക്കുക; കാംപസ് ഫ്രണ്ട്

Update: 2022-02-15 13:09 GMT

കാസര്‍കോഡ്: കാസര്‍കോഡ്- മംഗലാപുരം റൂട്ടില്‍ സഞ്ചരിക്കുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ പാസ്സ് അനുവദിക്കണമെന്ന് കാംപസ് ഫ്രണ്ട് കാസര്‍കോഡ് ജില്ലാ ജോയിന്റ് സെക്രട്ടറി സിറാജുദ്ദീന്‍ ആവശ്യപ്പെട്ടു.

ജില്ലയില്‍ നിന്നും ആയിരത്തിലധികം വിദ്യാര്‍ഥികളാണ് കര്‍ണാടക കോളേജുകളില്‍ പഠിക്കുന്നത്. വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം നിലവിലെ ബസ്സ് ചാര്‍ജ് ഭീമമാണ്. ആയതിനാല്‍ എത്രയും പെട്ടെന്നുതന്നെ വിദ്യാര്‍ഥികള്‍ക്ക് യാത്രാ പാസ്സ് അനുവദിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഇല്ലെങ്കില്‍ വിദ്യാര്‍ഥികളെ അണി നിരത്തി ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: