നമ്പി നാരായണനെതിരായ ഗൂഢാലോചന; അന്ന് കേസ് അന്വേഷിച്ചവരുടെ പ്രതികരണം പുറത്ത്

അന്വേഷണ തലവന്‍ സിബി മാത്യൂസ്, സെപ്ഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ എസ് വിജയന്‍, ഡിവൈഎസ്പി കെ കെ ജോഷ്വാ എന്നിവരായിരുന്നു അന്ന് കേസന്വേഷിച്ചിരുന്നത്

Update: 2021-04-15 11:04 GMT

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെതിരായ ഗൂഢാലോചന കേസ് അന്വഷിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ച സാഹചര്യത്തില്‍ കേസന്വേഷിച്ച ഉദ്യോഗസ്ഥരുടെ പ്രതികരണം പുറത്തുവരുന്നു. സിബി മാത്യൂസ്, സെപ്ഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ എസ് വിജയന്‍, ഡിവൈഎസ്പി കെ കെ ജോഷ്വ്ാ എന്നിവരായിരുന്നു അന്ന് കേസന്വേഷിച്ചിരുന്നത്. നമ്പി നാരായണന് നഷ്ടപരിഹാരം കോടതി വിധിച്ചെങ്കിലും, ആരുടെ ഗൂഢീലോചയാണെന്ന്് ഇതുവരെ കണ്ടത്തിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് എസ് കെ ജയിന്‍ കമ്മിഷന്‍ റിപോര്‍്ട്ട് സുപ്രീം കോടതി പരിശോധിക്കുന്നത്. റിപോര്‍ട്ട് പിരിശോധിച്ച കോടതി, കേസിലെ ഗൂഢാലോചന സിബി ഐ അന്വേഷിക്കണമെന്ന് നിര്‍ദ്ദേശിച്ചത്. കേസ് ആരാണ് കെട്ടിച്ചമച്ചതെന്നും ഐബി കേസില്‍ ഇടപെട്ടിട്ടുണ്ടെന്നും നമ്പി നാരായണന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

സുപ്രീം കോടതി നിയോഗിച്ച ജയിന്‍ കമ്മിറ്റി എന്റെ ഭാഗം കേള്‍ക്കാതെയാണ് റിപോര്‍ട്ട് തയ്യാറാക്കിയതെന്ന് ചാരക്കേസ് അന്വേഷണതലവന്‍ സിബി മാത്യൂസ്. രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിട്ടും ഒന്ന് വിളിച്ച് അന്വേഷിക്കുക പോലും ചെയ്തില്ല. ചാരക്കേസില്‍ സ്വന്തം നിലയിലല്ല പകരം ഉദ്യോഗസ്ഥനെന്ന നിലയിലാണ് അന്വേഷണം നടത്തിയത്. സിബിഐ എന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം തരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന് അന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ എസ് വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്താണ് ഈ കേസില്‍ സംഭവിച്ചതെന്ന് പറയാന്‍ എനിക്ക് ഒരിടത്തും കഴിഞ്ഞിട്ടില്ല. സുപ്രീം കോടതി നിയോഗിച്ച സമിതിയും ഇക്കാര്യം ചോദിച്ചില്ല. ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിന് മുന്നില്‍ വസ്തുതകള്‍ പറയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നമ്പി നാരായണന്‍ രാജ്യത്തിന് എന്ത് സംഭവനയാണ് നല്‍കിയത്. എനിക്കും സിബി മാത്യൂസിനും പറയാനുള്ളത് കേള്‍ക്കണം. ഞാന്‍ നമ്പി നാരായണനെതിരെ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. ആരോപണവിധേയരായവരെ കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിബിഐ വീണ്ടും അന്വേഷിക്കട്ടെ, സത്യം പുറത്തു വരട്ടെ എന്ന് ഡിവൈഎസ്പി കെകെ ജോഷ്വാ. സംഭവത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും എല്ലാം പിന്നെ പറയാം എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.



Tags:    

Similar News