ഐഎസ്ആര്‍ഒ ചാരക്കേസ്; അന്വേഷണ പുരോഗതി റിപോര്‍ട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു

Update: 2021-07-24 13:58 GMT

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്വേഷണ പുരോഗതി റിപോര്‍ട്ട് സിബിഐ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു. നമ്പി നാരായണനെ കുടുക്കിയത് ആര് എന്നത് സംബന്ധിച്ചാണ് സിബിഐയുടെ റിപോര്‍ട്ട്. മുദ്രവച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് റിപ്പോര്‍ട്ട് തിങ്കളാഴ്ച പരിഗണിക്കും.


നമ്പി നാരായണനെതിരായ ഗൂഢാലോചന കേസിന്റെ അന്വേഷണ പുരോഗതി റിപോര്‍ട്ട് മൂന്ന് മാസത്തിനകം കൈമാറണമെന്ന് ഏപ്രില്‍ 15 ന് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സിബിഐയുടെ നടപടി. കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ അരവിന്ദ് കുമാര്‍ ശര്‍മയാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്.




Tags:    

Similar News