ഐഎസ്ആര്‍ഒ ചാരക്കേസ്; സിബി മാത്യൂസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

Update: 2021-09-24 05:46 GMT

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ അനുവദിച്ച മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ച തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഡിജിപി സിബി മാത്യൂസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതി അറുപത് ദിവസത്തേക്കാണ് സിബിമാത്യുസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എന്നാല്‍ ഇത് റദ്ദാക്കണമെന്നും സെഷന്‍സ് കോടതി ഉത്തരവ് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും സിബി മാത്യൂസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.




Tags: