ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന് നഷ്ടപരിഹാരത്തുക കൈമാറി

നമ്പിനാരായണന് നഷ്ടപരിഹാരം നല്‍കി കേസ് പിന്‍വലിക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു

Update: 2020-08-11 12:30 GMT

തിരുവനന്തപുരം:ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരം കൈമാറി. ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് കൈമാറിയത്. നേരത്തെ കൈമാറിയ 60 ലക്ഷത്തിന് പുറമേയാണ് ഈ തുക. സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള 50 ലക്ഷം രൂപയും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 10 ലക്ഷവുമാണ് നേരത്തെ നല്‍കിയത്.

സര്‍ക്കാരില്‍ നിന്നും മുന്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായാണന്‍ തിരുവനന്തപുരം സബ് കോടതയില്‍ ഹരജി നല്‍കിയിരുന്നു. നമ്പിനാരായണന് നഷ്ടപരിഹാരം നല്‍കി കേസ് പിന്‍വലിക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പിനാരായണന്‍ നല്‍കിയിരുന്ന ഹരജി നേരത്തെ പിന്‍വലിച്ചിരുന്നു. 

Tags: