ഗസയിലെ അൽ അലി ആശുപത്രിക്കു നേരേ ഇസ്രായേലിൻ്റെ ആക്രമണം; രോഗികളെ പുറത്തെത്തിക്കാൻ പാടുപെട്ട് ഡോക്ടർമാർ

Update: 2025-04-13 05:28 GMT

ഗസ : വടക്കൻ ഗസ നഗരത്തിലെ അൽ അലി ആശുപത്രിയിൽ ഇസ്രായേൽ സൈന്യം ബോംബാക്രമണം നടത്തി. ബോംബാക്രമണങ്ങളെ തുടർന്ന് രോഗികളെയും പരിക്കേറ്റവരെയും പുറത്തെത്തിക്കാൻ പാടു പെട്ടുകൊണ്ടിരിക്കുകയാണ് ഡോക്ടർമാർ.

മധ്യ നുസൈറാത്ത് അഭയാർഥി കാംപിലെയും തെക്കൻ ഖാൻ യൂനിസിലെയും താമസക്കാരോട് മാറി പോകാൻ ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അതിനുള്ള സാവകാശം പോലും നൽകാതെയാണ് ഈ നരനായാട്ട്. അപകടം നടക്കുന്ന വേളയിൽ ഗുരുതര രോഗാവസ്ഥയിലുള്ളവരുമൊക്കെയായി എങ്ങനെ വേഗത്തിൽ ആശുപത്രിയിൽ നിന്നും പുറത്തു കടക്കും എന്നറിയാതെ പകച്ചു നിൽക്കുകയാണ് ആശുപത്രി അധികൃതർ.

അതേ സമയം, ഈജിപ്ഷ്യൻ മധ്യസ്ഥർ ആതിഥേയത്വം വഹിക്കുന്ന വെടിനിർത്തൽ ചർച്ചകൾക്കായി ഹമാസ് പ്രതിനിധി സംഘം കെയ്‌റോയിൽ എത്തി.

ഗാസയ്‌ക്കെതിരായ ഇസ്രായേലിൻ്റെ വംശഹത്യയിൽ ഇതുവരെ കുറഞ്ഞത് 50,912 ഫലസ്തീനികൾ മരിച്ചതായും 115,981 പേർക്ക് പരിക്കേറ്റതായും ഗസ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു .

Tags: