ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണം അടുത്ത ഘട്ടത്തിലേക്കെന്ന് ഇസ്രായേല്‍ സൈനിക മേധാവി

Update: 2026-03-06 06:02 GMT

ജെറുസലേം: ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നടപടി അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഇസ്രായേല്‍ സൈനിക മേധാവി ഇയാല്‍ സമീര്‍ .

വരും കാലങ്ങളില്‍ ആക്രമണങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്നും ഇത് ഇറാന്‍ സര്‍ക്കാരിനെയും അതിന്റെ സൈനിക ശക്തിയെയും കൂടുതല്‍ ദുര്‍ബലപ്പെടുത്തുമെന്നുമാണ് ഇയാല്‍ സമീറിന്റെ പ്രസ്താവന. ഭാവിയില്‍ കൂടുതല്‍ വലിയ നടപടികള്‍ സ്വീകരിക്കുമെന്ന് സമീര്‍ പറഞ്ഞു.

Tags: