വാഷിംങ്ടണ്‍: വാഷിംങ്ടണ്‍ ഡിസിയിലെ ഇസ്രായേല്‍ എംബസിയിലെ രണ്ട് ജീവനക്കാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ചിക്കാഗോയില്‍ നിന്നുള്ള 30 വയസ്സുള്ള ഏലിയാസ് റോഡ്രിഗസ് എന്നയാളെ പോലിസ് അറസ്റ്റ് ചെയ്യുന്ന വിഡിയോ പുറത്ത്. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് ഇയാള്‍ ഫലസ്തീനെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യം വിളിച്ചിരുന്നെന്ന് റിപോര്‍ട്ടുകളുണ്ട
تسجيل تداولته وسائل إعلام أمريكية يظهر المشتبه به في إطلاق النار بالعاصمة #واشنطن الذي أسفر عن مقتل إسرائيليين وهو يصرخ قائلا "الحرية لفلسطين" أثناء إلقاء القبض عليه#الأخبار pic.twitter.com/ZYEBwrXrHM
— الجزيرة فلسطين (@AJA_Palestine) May 22, 2025
നോര്‍ത്ത് വെസ്റ്റ് ഡിസിയിലുള്ള എഫ്ബിഐയുടെ വാഷിംഗ്ടണ്‍ ഫീല്‍ഡ് ഓഫീസിനു സമീപമാണ് വെടിവയ്പ്പ് നടന്നത്. യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം മരണം സ്ഥിരീകരിച്ചു.