തെഹ്‌റാന്‍: ഇറാനിലും ലബ്‌നാനിലും ഇന്നലെ രാത്രി ഇസ്രായേല്‍ ആക്രമണങ്ങള്‍ നടത്തി. ഇറാന്റെ തലസ്ഥാനമായ തെഹ്റാനിലെ മെഹ്റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഫോടനങ്ങള്‍ ഉണ്ടായി. സ്‌ഫോടനത്തില്‍ കൂടാതെ മറ്റ് നിരവധി സ്ഥലങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
അതേസമയം, ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലും ഇസ്രായേല്‍ ആക്രമണങ്ങള്‍ നടത്തി. യുദ്ധം തുടങ്ങിയതിനു ശേഷം ഉണ്ടാവുന്ന എല്ലാ ആക്രമണങ്ങള്‍ക്കു പിന്നിലും അമേരിക്കയും ഇസ്രായേലും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതാണെന്ന റിപോര്‍ട്ടുകളും പുറത്തു വന്നിരുന്നു.
യുദ്ധം ആരംഭിച്ചതു മുതല്‍ ബെഞ്ചമിന്‍ െനതന്യാഹുവും ഡോണള്‍ഡ് ട്രംപും ദിവസവും ഫോണില്‍ സംസാരിക്കുകയും കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നും റിപോര്‍ട്ടുകളുണ്ട്.
നിലവില്‍ അമരിക്ക ഇറാനെ ആക്രമിക്കുന്നതു നിര്‍ത്തിയാല്‍ തങ്ങളും ആക്രമണ പരന്ര നിര്‍ത്തും എന്ന കാഴ്ചപ്പാടിലാണ് ഇസ്രായേല്‍. എന്നാല്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വഴിയില്‍ ഇരു രാജ്യങ്ങള്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടുകളുമുണ്ട്.