ഇറാന്റെ മിസൈല്‍, ഖനി ഫാക്ടറി ആക്രമിച്ചതായി ഇസ്രായേല്‍

Update: 2026-03-27 08:49 GMT

ജെറുസലേം: ഇറാന്റെ മിസൈല്‍, ഖനി ഫാക്ടറി ആക്രമിച്ചതായി ഇസ്രായേല്‍ . ഇറാനിയന്‍ നഗരമായ യാസ്ദിലെ പ്രധാന മിസൈല്‍, കടല്‍ ഖനി നിര്‍മ്മാണ കേന്ദ്രങ്ങളിലാണ് വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചത്.

മെിസൈലുകള്‍ കൂട്ടിച്ചേര്‍ക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്ന ഇറാന്റെ നൂതന മിസൈല്‍ പദ്ധതിക്ക് ഈ താവളം വളരെ പ്രധാനമാണ്. ഇവിടെ നിര്‍മ്മിക്കുന്ന മിസൈലുകള്‍ ക്രൂയിസ് പ്ലാറ്റ്ഫോമുകള്‍, അന്തര്‍വാഹിനികള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയും.

Tags: