ഇസ്രായേല്‍ ബന്ധം: നിലപാട് അറിയിച്ച് ഖത്തര്‍

കരാര്‍ അറബ് രാജ്യങ്ങളുടെ വഞ്ചനയായാണ് പലസ്തീനികള്‍ കാണുന്നത്.

Update: 2020-09-15 18:27 GMT

ദോഹ: ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്നത് സംബന്ധിച്ച് ഖത്തര്‍ നിലപാട് വ്യക്തമാക്കി. ഇസ്രയേലുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതില്‍ ദോഹ മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ചേരില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം വക്താവ് ലോല്‍വാഹ് അല്‍ - ഖാതേര്‍ വ്യക്തമാക്കി. ഇസ്രായേലുമായി ബന്ധം സാധാരണനിലയിലാക്കുന്നത് ഇസ്രയേല്‍ - പലസ്തീന്‍ പോരാട്ടത്തിനുള്ള ഉത്തരം ആയിരിക്കില്ലെന്നും അവര്‍ പറഞ്ഞു. ബ്ലുംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഇസ്രയേലും വൈറ്റ് ഹൗസില്‍ വച്ച് കരാറില്‍ ഒപ്പ് വയ്ക്കാനിരിക്കേയാണ് ഖത്തര്‍ നിലപാട് വ്യക്തമാക്കിയത്. കരാര്‍ അറബ് രാജ്യങ്ങളുടെ വഞ്ചനയായാണ് പലസ്തീനികള്‍ കാണുന്നത്. 

Tags:    

Similar News