ലെബനന്‍: തെക്കന്‍ ലെബനനില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍. താമസക്കാര്‍ക്ക് ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കി ഏകദേശം ഒരു മണിക്കൂറിന് ശേഷമായിരുന്നു ആക്രമണം. കഫാര്‍ ഡൗണൈന്‍, ടെയര്‍ ദബ്ബ, സവ്താര്‍ അല്‍-ഷര്‍ഖിയ എന്നീ പട്ടണങ്ങളിലാണ് ആക്രമണമുണ്ടായത്. മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ഇസ്രായേല്‍ സൈന്യം ലെബനനില്‍ ഏതാണ്ട് ദിവസേന ബോംബാക്രമണം നടത്തുന്നുണ്ട്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റെന്നും റിപോര്‍ട്ടുണ്ട്.