ഗസയില്‍ സ്‌ഫോടനം നടത്താന്‍ ഇസ്രായേല്‍ സായുധ കവചിത വാഹനങ്ങള്‍ ഉപയോഗിക്കുന്നു: റിപോര്‍ട്ട്

Update: 2025-06-03 05:35 GMT

ജറുസലേം: ഗസയിലെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുന്നതിനായി സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ ഇസ്രായേല്‍ സൈന്യം പൊട്ടിത്തെറിപ്പിക്കുന്നുണ്ടെന്ന് റിപോര്‍ട്ട്. 70 കിലോമീറ്ററിലധികം അകലെയുള്ള ജറുസലേം വരെ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായാണ് ആളുകള്‍ പറയുന്നത്.

ഫലസ്തീനില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച സായുധ കവചിത വാഹനങ്ങള്‍ (എപിസി) പൊട്ടിത്തെറിക്കുന്നതിലൂടെയാണ് വലിയ സ്ഫോടനങ്ങള്‍ ഉണ്ടാകുന്നതെന്നാണ്‌ ഇസ്രായേലി മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.ഓരോ എപിസിയിലും നിരവധി ടണ്‍ സ്‌ഫോടകവസ്തുക്കള്‍ വഹിക്കുന്നുണ്ടെന്ന് റിപോര്‍ട്ടുണ്ട്.

മെയ് 17 ന് ഗസയില്‍ വിപുലമായ ആക്രമണം ആരംഭിച്ചതിനുശേഷം സൈന്യം ഈ വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസം, ബെയ്റ്റ് ലാഹിയയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ച് എണ്ണം പൊട്ടിത്തെറിച്ചു. ഗസയിലെ മുക്കാല്‍ ഭാഗത്തിലധികം കെട്ടിടങ്ങളും ഇസ്രായേല്‍ നശിപ്പിച്ചു കഴിഞ്ഞു.ഇതില്‍ 90 ശതമാനവും വീടുകളും ആശുപത്രികളും സ്‌കൂളുകളും ഉള്‍പ്പെടുന്നവയാണ്.

Tags: