ആക്രമണത്തിന് മുമ്പ് ഇസ്രായേല്‍ വിവരം അറിയിച്ചിരുന്നു: ഡോണള്‍ഡ് ട്രംപ്

Update: 2025-06-13 05:33 GMT
ആക്രമണത്തിന് മുമ്പ് ഇസ്രായേല്‍ വിവരം അറിയിച്ചിരുന്നു: ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഇറാറിന്‍ ഇസ്രായേല്‍ നടത്തിയ ആക്രമണെ കുറിച്ച് നേരത്തെ അറിയാമായിരുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആക്രമണത്തിന് മുമ്പ് ഇസ്രായേല്‍ വിവരം അറിയിച്ചിരുന്നതായും ട്രംപ് പറഞ്ഞു. ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഇറാനുമായുള്ള ആണവ ചര്‍ച്ച ഈ ഞായറാഴ്ച ഒമാനില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാനെതിരെ ഏകപക്ഷീയമായ നടപടിയാണ് ഇസ്രായേല്‍ സ്വീകരിച്ചതെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നേരത്തെ പറഞ്ഞിരുന്നു. ഇറാനെതിരായ ആക്രമണത്തില്‍ തങ്ങള്‍ പങ്കെടുത്തില്ലെന്നും മേഖലയിലെ അമേരിക്കന്‍ സൈന്യത്തെ സംരക്ഷിക്കലാണ് മുന്‍ഗണനയെന്നും റൂബിയോ വ്യക്തമാക്കി.

ഇന്തയന്‍ സമയം പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു തെഹ്റാന്‍ അടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ ഇസ്രായേല്‍ സ്ഫോടനങ്ങള്‍ നടത്തിയത്. ഇറാന്‍ ആണവായുധം നിര്‍മിക്കുന്നത് തടയാനാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചിരുന്നു.

Tags:    

Similar News