വര്‍ഗീയ പ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ഐഎസ്എം

Update: 2021-03-07 15:36 GMT

ആലപ്പുഴ: അധികാര രാഷ്ട്രിയത്തില്‍ ആസക്തിപൂണ്ട് ജനങ്ങളെ വിഭജിക്കാനും വര്‍ഗീയവല്‍ക്കരിക്കുവാനും ശ്രമിക്കുന്ന വ്യക്തികളെയും പാര്‍ട്ടികളെയും ഒറ്റപ്പെടുത്തണമെന്ന് ഐ.എസ്.എം. വിശ്വാസ സ്വാതന്ത്ര്യം വ്യക്തിയുടെ മൗലികാവകാശമാണ് അതിനെ വര്‍ഗീയവല്‍ക്കരിക്കുകയും ജാതി വല്‍ക്കരിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. വര്‍ഗീയതയും തീവ്രവാദവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. അതുകൊണ്ടു തന്നെ അവ രണ്ടും എതിര്‍ക്കപ്പെടെണ്ടതാണ്. 'ഇസ്‌ലാം: യുക്തിഭദ്രം, മോക്ഷമാര്‍ഗം' എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന കാംപയിന്റെ ഭാഗമായി കായംകുളം കൊറ്റുകുളങ്ങരയില്‍ നടന്ന പ്രചാരണത്തിന്റെ ജില്ലാതല ഉത്ഘാടന സമ്മേളനമാണ് വര്‍ഗീയ പ്രചാരണത്തിനെതിരേ ശക്തമായ നിലപാടുമായി രംഗത്തുവന്നത്. ലൗ ജിഹാദ്, ഹലാല്‍ ഭക്ഷണം തുടങ്ങിയവയുടെ പേരില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തുന്ന കേന്ദ്രങ്ങള്‍ക്ക് നേരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കെ, എന്‍, എം സംസ്ഥാന ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷാ സമ്മേളനം ഉത്ഘാടനം ചെയ്തു, കായംകുളം എം എല്‍ എ യു. പ്രതിഭ മുഖ്യാതിഥിയായിരുന്നു, കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് അഡ്വ.എം ലിജു, ഗചങ നേതാക്കളായ ഛങ ഖാന്‍, ഗഅ മക്കാര്‍ മൗലവി, ഗഅ മുഹമ്മദ്, റിട്ടേയര്‍ഡ് ജഡ്ജി അബ്ദു സത്താര്‍, അഗ കുഞ്ഞുമോന്‍, സിയാദ് ചെങ്കിലാത്ത്, കുഞ്ഞുമോന്‍ അബ്ദുള്ള, അഷ്‌റഫ് വാഴപ്പള്ളി എന്നിവര്‍ ആശംസകള്‍ പറഞ്ഞു, ജില്ലാ സെക്രട്ടറി ഷിബു ബാബു സ്വാഗതം പറഞ്ഞു, അബ്ദുല്‍ വഹാബ് സ്വലാഹി അദ്ധ്യക്ഷത വഹിക്കുകയും കടങ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഹ്മദ് അനസ് മൗലവി, സംസ്ഥാന സെക്രട്ടറി ശുക്കൂര്‍ സ്വലാഹി, എംഎസ്എം ജില്ലാ പ്രസിഡന്റ് ജവാദ് സ്വലാഹി എന്നിവര്‍ വിത്യസ്ത വിഷയങ്ങളില്‍മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു, ജില്ലാ ട്രഷറര്‍ മുഹമ്മദ് ഫാറൂഖ് വടുതല നന്ദി പറഞ്ഞു.

Tags: