ഇസ്‌ലാം സമാധാനത്തിന്റെ സന്ദേശം: ശൈഖ് ബദ്ര് നാസ്വിര്‍ അല്‍ബുജൈദി അല്‍അനസി

പ്രശ്‌നകലുഷിതമായ സമകാല സാഹചര്യത്തില്‍ ആസൂത്രിതമായ കുപ്രചാരണങ്ങളിലൂടെ ഇസ്‌ലാമിന്റെ സുന്ദര മുഖം വികൃതമാക്കാനുള്ള ശ്രമങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. എന്നാല്‍ മുസ്‌ലിംകള്‍ പ്രകോപിതരാകാതെ ഇസ്‌ലാമിന്റെ യഥാര്‍ത്ഥ പാഠങ്ങള്‍ പക്വമായി പ്രചരിപ്പിക്കുകയാണ് വേണ്ടത്.

Update: 2020-02-09 04:46 GMT

മലപ്പുറം: സമാധാനത്തില്‍ അധിഷ്ഠിതമായ സന്ദേശങ്ങളാണ് ഇസ്‌ലാമിന്റെ മുഖ്യ സവിശേഷതയെന്ന് സഊദി എംബസി അറ്റാഷെ ശൈഖ് ബദ്ര് നാസ്വിര്‍ അല്‍ ബുജൈദി അല്‍അനസി പ്രസ്താവിച്ചു. പ്രശ്‌നകലുഷിതമായ സമകാല സാഹചര്യത്തില്‍ ആസൂത്രിതമായ കുപ്രചാരണങ്ങളിലൂടെ ഇസ്‌ലാമിന്റെ സുന്ദര മുഖം വികൃതമാക്കാനുള്ള ശ്രമങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. എന്നാല്‍ മുസ്‌ലിംകള്‍ പ്രകോപിതരാകാതെ ഇസ്‌ലാമിന്റെ യഥാര്‍ത്ഥ പാഠങ്ങള്‍ പക്വമായി പ്രചരിപ്പിക്കുകയാണ് വേണ്ടത്.

തീവ്രതക്കും വൈകാരികതക്കും അടിമപ്പെടാതെ പ്രവര്‍ത്തിക്കാന്‍ ഇസ്‌ലാമിക പ്രബോധകര്‍ക്ക് സാധ്യമാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്റേയും ജാമിഅ അല്‍ഹിന്ദിന്റേയും നേതൃത്വത്തില്‍ മിനി ഊട്ടിയില്‍ നടന്ന സംസ്ഥാനതല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍ അധ്യക്ഷനായിരുന്നു. ഫൈസല്‍ മൗലവി, ടി.കെ അഷ്‌റഫ്, അബൂബക്കര്‍ സലഫി, ഹുസൈന്‍ കാവനൂര്‍, ഹാരിസ് ബിന്‍ സലീം, അബ്ദുല്‍ മാലിക് സലഫി, താജുദ്ധീന്‍ സ്വലാഹി, ഷമീല്‍ അരീക്കോട്, നൂറുദ്ധീന്‍ സ്വലാഹി, ഷരീഫ് എലാങ്കോട്, നബീല്‍ രണ്ടത്താണി, കെ.സി അയ്യൂബ്, കെ സജ്ജാദ്, ഷുറൈഹ് സലഫി, സ്വാദിക് മദീനി സംസാരിച്ചു.

Tags: