ഐ എസ് എല്‍; ബെംഗളുരുവിന് സമനിലയില്‍ കുരുക്കി ഹൈദരാബാദ്

Update: 2020-11-28 18:05 GMT

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളുരു എഫ് സിക്ക് വീണ്ടും സമനില. ഹൈദരാബാദ് എഫ് സിയോട് ഗോള്‍രഹിത സമനിലയാണ് ബെംഗളുരു വഴങ്ങിയത്. ആദ്യ മല്‍സരത്തില്‍ എഫ് സി ഗോവയോടും ബെംഗളുരു സമനില നേടിയിരുന്നു. ഒഡീഷയെ തോല്‍പ്പിച്ച ഹൈദരാബാദിന് ബെംഗളുരുവിന് മുന്നില്‍ ആ പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ബെംഗളുരുവിനാകട്ടെ തനത് പ്രകടനം പുറത്തെടുക്കാനും കഴിഞ്ഞില്ല. ഗോളിനായി ഹൈദരാബാദ് അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ബെംഗളുരു പ്രതിരോധം തകര്‍ക്കാന്‍ അവര്‍ക്കായില്ല.


Tags:    

Similar News