ഇഷ അംബാനി റിലയന്‍സ് റിട്ടെയില്‍ ബിസിനസ്സ് മേധാവി

Update: 2022-08-29 13:01 GMT

ന്യൂഡല്‍ഹി: റിലയന്‍സന്‍സ് ഗ്രൂപ്പ് റിട്ടെയില്‍ ബിസിനസ് മേധാവിയായി ഇഷ അംബാനിയെ നിയമിച്ചു. മുകേഷ് അംബാനിയാണ് ഇഷയുടെ നിയമനകാര്യം പുറത്തുവിട്ടത്.

ആകാശ് അംബാനിയെ ടെലകോം യൂനിറ്റിന്റെയും ജിയോ ഇന്‍ഫോം, റിലയന്‍സ് ജിയോ എന്നിവയുടെയും മേധാവിയായി നിയമിച്ചതിനു തൊട്ടുപിന്നാലെയാണ് ഇഷയുടെ നിയമനം.

റിലയന്‍സ് വാര്‍ഷി ജനറല്‍ മീറ്റിങ്ങില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടയിലാണ് മുകേഷ് അംബാനി മകളുടെ പേര് നിര്‍ദേശിച്ചത്. വാട്‌സ്ആപ്പ് പെയ്‌മെന്റ് സംവിധാനത്തിലൂടെയുള്ള പുതിയൊരു ബിസിനസ് മോഡല്‍ ഇഷ യോഗത്തില്‍ അവതരിപ്പിച്ചു.

ആകാശ്, ആനന്ദ്, ഇഷ എന്നിങ്ങനെ മൂന്ന് മക്കളാണ് മുകേഷ് അംബാനിക്കുള്ളത്.

Tags: