കെ പി ഒ റഹ്‌മത്തുല്ല
മലപ്പുറം: സോഷ്യൽ മീഡിയയിൽ പതിനഞ്ചാം കേരള നിയമസഭയെ കുറിച്ച് യുവാക്കളുടെ മന്ത്രിസഭ എന്ന് പ്രചരിപ്പിക്കപ്പെടുന്നു. എന്നാൽ ഇത് സത്യസന്ധമായ കണക്കാണോ? ഈ മന്ത്രിസഭയിൽ 75 വയസ് കഴിഞ്ഞവർ 3 പേരുണ്ട്. 60 വയസ്സ് കഴിഞ്ഞവർ 5 പേരും. 50 വയസ്സ് കഴിഞ്ഞവർ 10. മൂന്ന് പേർ മാത്രമാണ് 50 വയസ്സിനും 44 വയസ്സിനും ഇടയിലുള്ളത്.
എ കെ ആന്റണി മുഖ്യമന്ത്രിയാവുമ്പോൾ അദ്ദേഹത്തിന് 38 വയസ്സായിരുന്നു. 37ാം വയസ്സിൽ ഉമ്മൻ ചാണ്ടി ആദ്യന്തരമന്ത്രിയായിരുന്നു. രമേശ് ചെന്നിത്തല ആദ്യമായി മന്ത്രിയായത് 29 വയസ്സിലാണ്. 30 വയസ്സിന് താഴെ എം.പി.മാരും എം എൽ എമാരും ധാരാളം പേർ ഇവിടെ കഴിഞ്ഞുപോയിട്ടുണ്ട്. ആലത്തൂർ എം.പി. രമ്യ ഹരിദാസ് അതിലൊരാളാണ്.