പ്രധാനമന്ത്രിക്ക് എന്തു നുണയും പറയാം; ജനങ്ങള്‍ ചിരിച്ചാലും കുറ്റം-അരുന്ധതി റോയി

അരുന്ധതി റോയിയുടെ പ്രസ്താവനയ്‌ക്കെതിരേ ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു.

Update: 2019-12-28 03:11 GMT

ന്യൂഡല്‍ഹി: ഡിസംബര്‍ 25 ാം തിയ്യതി ഡല്‍ഹി സര്‍വ്വകലാശാലയില്‍ താന്‍ നടത്തിയ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് എഴുത്തുകാരി അരുന്ധതി റോയി. തന്റെ വാക്കുകള്‍ പകര്‍ത്തിയ മാധ്യമങ്ങള്‍ പക്ഷേ, അത് പ്രക്ഷേപണം ചെയ്യാതെ വളച്ചൊടിക്കുകയായിരുന്നു. മറ്റുള്ളവര്‍ക്ക് വികാരം കൊള്ളാന്‍ പാകത്തില്‍ അവരത് വിശദീകരിച്ചുവെന്നും അരുന്ധതി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി ജനങ്ങളോട് നുണ പറയുകയാണ്. ഡിസംബര്‍ 22 ന് രാം ലീല മൈതാനിയില്‍ നടത്തിയ പ്രസംഗത്തില്‍ രാജ്യത്ത് പണിതുകൊണ്ടിരിക്കുന്ന തടവറകളെ കുറിച്ചും പൗരത്വപട്ടികയെ കുറിച്ചും പ്രധാനമന്ത്രി നുണ പറഞ്ഞു. അതിനോടുള്ള പ്രതികരണമെന്ന നിലയിലാണ് പൗരത്വപട്ടികയിലെ വ്യക്തിവിവരങ്ങള്‍ തെറ്റായി നല്‍കി ഒരു പുഞ്ചിരിയോടെ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാമല്ലോ എന്ന് പറഞ്ഞത്. ഇക്കാര്യം സാഹചര്യത്തില്‍ നിന്ന് എടുത്തുമാറ്റിയാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രിക്ക് ജനങ്ങളോട് എന്തു നുണയും പറയാം. ജനങ്ങള്‍ ചിരിച്ചാലും അത് ക്രമിനല്‍ കുറ്റമാകും- അരുന്ധതി റോയി പറഞ്ഞു.

അരുന്ധതി റോയിയുടെ പ്രസ്താവനയ്‌ക്കെതിരേ ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു.




Tags:    

Similar News