ബിജെപി ആശങ്കയിലാണോ?: ഗുജറാത്തില്‍ 'മോദി, മോദി' ആക്രോശത്തോടെ കെജ്‌രിവാളിനെ പരിഹസിച്ച് ബിജെപി പ്രവര്‍ത്തകര്‍

Update: 2022-09-20 09:58 GMT

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ ഏകദിന സന്ദര്‍ശനത്തിനെത്തിയ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ കെജ് രിവാളിനെ വിമാനത്താവളത്തില്‍ 'മോദി മോദി' ആക്രോശം കൊണ്ട് അപമാനിക്കാന്‍ ശ്രമം. അതിനിടയില്‍ കെജ്‌രിവാള്‍ കെജ്‌രിവാള്‍ എന്ന് വിളിച്ചവരുമുണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ശ്രമത്തിന്റെ ഭാഗമായാണ് കെജ്‌രിവാള്‍ ഗുജറാത്തില്‍ അടിക്കടി സന്ദര്‍ശനം തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വാധീനമായ പ്രദേശം കീഴടക്കാനാണ് ആം ആദ്മി യുടെ ശ്രമം.

വിമാനത്താവളത്തില്‍ മോദി മോദി ആക്രോശത്തോട് അപ്പോള്‍ത്തന്നെ പ്രതികരിക്കാന്‍ കെജ്‌രിവാള്‍ തയ്യാറായില്ല. വാര്‍ത്താ സമ്മേളനത്തിലാവാമെന്ന് അദ്ദേഹം സൂചന നല്‍കി.

മോദിയുടെ ഗുജറാത്തിലേക്ക് കെജ്‌രിവാളിന് സ്വാഗതം എന്ന് ബിജെപി നേതാവ് പ്രീതി ഗാന്ധി ട്വീറ്റ് ചെയ്തു.

പഞ്ചാബിലെ വിജയത്തിനുശേഷം ഗുജറാത്തില്‍ കാലുറപ്പിക്കാനുള്ള ശ്രമത്തിലാണ് എഎപി. 27 വര്‍ഷമായി തുടരുന്ന ബിജെപിയുടെ ദുര്‍ഭരണത്തില്‍നിന്ന് മോചനമെന്നാണ് കെജ് രിവാളിന്റെ മുഖ്യമുദ്രാവാക്യം.

Tags:    

Similar News