ആര്‍സിസി സ്റ്റാഫ് നഴ്‌സ് നിയമനത്തില്‍ ക്രമക്കേട്; ചീഫ് ഓഫീസര്‍ ശ്രീലേഖ ആറിനെതിരെ തുടര്‍ നടപടി ഉണ്ടായേക്കും

Update: 2026-01-14 07:08 GMT

തിരുവനന്തപുരം: ആര്‍സിസി സ്റ്റാഫ് നഴ്‌സ് നിയമനത്തില്‍ ക്രമക്കേട് കണ്ടെത്തി ആഭ്യന്തര അന്വേഷണ റിപോര്‍ട്ട്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഗീതാ ലക്ഷ്മിയുടെ നേതൃത്വത്തില്‍ നടന്ന ആര്‍സിസിയുടെ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ചീഫ് നഴ്‌സിങ് ഓഫീസര്‍ ശ്രീലേഖ ആര്‍സിസി നിയമന ചട്ടം അട്ടിമറിച്ചെന്നാണ് റിപോര്‍ട്ട്.

നിയമനപ്രക്രിയയില്‍ ബന്ധു പങ്കെടുക്കുന്നുണ്ടെങ്കില്‍ മാറിനില്‍ക്കണമെന്ന ആര്‍സിസി ചട്ടം വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള ചീഫ് നഴ്‌സിംഗ് ഓഫീസര്‍ പാലിച്ചില്ല.സഹോദരിയുടെ മകള്‍ക്കും അടുത്ത ബന്ധുവിനും ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുന്നതിന് വഴിവിട്ട സഹായം ചെയ്തു. എന്നും റിപോര്‍ട്ടില്‍ പറയുന്നു. നിലവില്‍ സസ്‌പെന്‍ഷനില്‍ തുടരുന്ന ചീഫ് ഓഫീസര്‍ ശ്രീലേഖ ആറിനെതിരെ തുടര്‍ നടപടി ഉണ്ടായേക്കും. വിവാദമായ റാങ്ക് പട്ടിക റദ്ദ് ചെയ്യും.

2012ല്‍ സമാന പരാതിയും നടപടിയും ഉണ്ടായിട്ടുണ്ട് എന്നിരിക്കെ വിഷയത്തിന്റെ ഗൗരവം കൃത്യമായി അറിയുന്ന ഉദ്യോഗസ്ഥയാണ് ചീഫ് നഴ്‌സിംഗ് ഓഫീസര്‍. എന്നിട്ടും സമാനകുറ്റം വീണ്ടും ആവര്‍ത്തിച്ചുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Tags: