കെട്ടിട നമ്പര്‍ ക്രമക്കേട്: ഇരിട്ടി നഗരസഭയില്‍ കോടികളുടെ നഷ്ടം വരുത്തിയവരെ ശിക്ഷിക്കണം- എസ് ഡിപിഐ

Update: 2022-07-23 10:16 GMT

ഇരിട്ടി: ഇരിട്ടി നഗരസഭയില്‍ കെട്ടിട നമ്പര്‍ ക്രമക്കേടിലൂടെ നികുതിവെട്ടിപ്പ് നടത്തി സര്‍ക്കാരിന് കോടികളുടെ നഷ്ടം വരുത്തുകയും അതിനു കൂട്ടു നില്‍ക്കുകയും ചെയ്ത മുഴുവന്‍ കുറ്റവാളികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് എം അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു. കെട്ടിട നമ്പര്‍ തിരിമറിയിലൂടെ ബില്‍ഡിങ് ടാക്‌സ് ഇനത്തിലാണ് വന്‍ നികുതി വെട്ടിപ്പ് ഇരിട്ടി നഗരസഭയില്‍ വിജിലന്‍സ് കണ്ടത്തിയിട്ടുള്ളത്.

പയഞ്ചേരി മുക്കിലെ പാരലല്‍ കോളജിന്റെ പ്രവര്‍ത്തനാനുമതിയും ആ കോളജ് നിലനില്‍ക്കുന്ന കെട്ടിടത്തിന്റെ അനുമതിയും ചൂണ്ടിക്കാട്ടി എസ്ഡിപിഐ സമര്‍പ്പിച്ച വിവരാവകാശത്തിനു വ്യക്തമായ ഉത്തരം നല്‍കാതെ നഗരസഭ അധികൃതര്‍ ഒളിച്ചുകളിക്കുകയായിരുന്നു. ഇരിട്ടി മുനിസിപ്പാലിറ്റി കാലങ്ങളായി അഴിമതിയുടെ ഒരു കേന്ദ്രമായി തന്നെ മാറിയിരിക്കുന്നു.

'സുപ്രണ്ടിന്റെ അഴിമതി' എന്ന് മുനിസിപ്പാലിറ്റി ഓഫിസില്‍ പോസ്റ്റര്‍ ഒട്ടിച്ചെന്ന സൂപ്രണ്ടിന്റെ പരാതിയില്‍ പോലിസ് അന്വേഷണം പാതിവഴിയില്‍ മുട്ടിനില്‍ക്കുന്നത് മുന്‍കാലങ്ങളില്‍ ഇടത് വലത് സഹകരണ മുന്നണികള്‍ ചെയ്തുകൂട്ടിയ അഴിമതിയുടെ ബാക്കിപത്രമാണ്. നഗരസഭയിലെ ഇത്തരം അഴിമതികളില്‍ യുഡിഎഫിന്റെ മൗനം അവര്‍ മുന്‍കാലങ്ങളില്‍ ചെയ്തുവന്നിരുന്ന അഴിമതികള്‍ ഓരോന്നായി പുറത്തുവരുമെന്ന ഭയപ്പാടിലണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News