യുഎസ്, ഇസ്രായേല്‍, യുകെ എന്നിവയുമായി ബന്ധപ്പെട്ട നെറ്റ്വര്‍ക്കുകള്‍ നിര്‍ജീവമാക്കിയതായി ഐആര്‍ജിസി
തെഹ്‌റാന്‍: യുഎസ്, ഇസ്രായേല്‍, യുകെ എന്നിവയുമായി ബന്ധപ്പെട്ട നെറ്റ്വര്‍ക്കുകള്‍ നിര്‍ജീവമാക്കിയതായി ഇറാന്‍. ഈ ശൃംഖലകള്‍ ചാരവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നെന്നും രാജ്യത്തിനുള്ളില്‍ അവരുടെ ബന്ധങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ട് അസ്ഥിരത വ്യാപിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്നും ഐആര്‍ജിസി പറയുന്നു.
കിഴക്കന്‍ അസര്‍ബൈജാന്‍, കെര്‍മാന്‍, മസന്ദരന്‍ പ്രവിശ്യകളില്‍ ഈ 'സെല്ലുകള്‍' സജീവമായിരുന്നുവെന്ന് ഐആര്‍ജിസി പറഞ്ഞു. അവിടങ്ങളില്‍ സുരക്ഷാ ഏജന്‍സികള്‍ നടപടിയെടുക്കുകയും അവയെ നിര്‍വീര്യമാക്കുകയും ചെയ്തു.