ഇസ്രായേലിന്റെ പാവയായ ട്രംപില്‍ നിന്നും അമേരിക്കയെ തിരിച്ചുപിടിക്കാന്‍ ആഹ്വാനം ചെയ്ത് ഇറാഖ് നേതാവ് അബു അലാ അല്‍ വാലാ
ബാഗ്ദാദ്: ഇസ്രായേലിന്റെ കയ്യിലെ പാവയായ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപില്‍ നിന്നും യുഎസിനെ തിരിച്ചുപിക്കാന്‍ അമേരിക്കന്‍ ജനതയോട് ആഹ്വാനം ചെയ്ത് ഇറാഖ് ഇസ് ലാമിക് റെസിസ്റ്റന്‍സ് നേതാവ് അബു അലാ അല്‍ വാലാ.
'ട്രംപും നെതന്യാഹുവും നിങ്ങളുടെ ജനാധിപത്യം പിടിച്ചെടുക്കുകയും, നിങ്ങളുടെ നികുതിപ്പണം കൈക്കലാക്കുകയും, ഒരു വലിയ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തി നിങ്ങളുടെ മക്കളെ നരകത്തിലേക്ക് അയക്കുകയും ചെയ്തിരിക്കുന്നു, ഇതാണ് നിങ്ങളുടെ ഏറ്റവും ഉചിതമായ സമയം. നിങ്ങള്‍ എത്ര വേഗത്തില്‍ പ്രവര്‍ത്തിക്കുന്നുവോ, അത്രത്തോളം നിങ്ങളുടെ ഭാവി സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. മുമ്പൊരിക്കലും ഇല്ലാത്തവിധം നിങ്ങളുടെ ഭാവി ഇപ്പോള്‍ ഭീഷണിയിലും അനിശ്ചിതത്വത്തിലുമാണ' അദ്ദേഹം പറഞ്ഞു.
ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും കള്ളം പറയുകയാണെന്നും രാജ്യത്തെ തിരിച്ചുപിടിക്കാനും കുട്ടികളുടെ രക്തച്ചൊരിച്ചില്‍ തടയാനും അമേരിക്കക്കാര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും അബു അലാ അല്‍ വാലാ ആഹ്വാനം ചെയ്തു.