'മാധ്യമങ്ങള്‍, നയതന്ത്രം, സൈനിക ശക്തികള്‍ എന്നിവയുടെ ഏകോപനമാണ് ഇറാന്റെ വിജയം': മന്ത്രി അബ്ബാസ് അരാഗ്ച്ചി
തെഹ്റാന്‍: ഇറാന്റെ ദേശീയ താല്‍പ്പര്യങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതില്‍ മാധ്യമങ്ങളും നയതന്ത്രവും തമ്മിലുള്ള ശക്തമായ ഏകോപനത്തിന്റെ പ്രാധാന്യം വിശദീകരിച്ച് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി അടിവരയിട്ടു.
തെഹ്റാനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിംഗ് (ഐആര്‍ഐബി) ആസ്ഥാനം സന്ദര്‍ശിച്ച വേളയിലാണ് അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്. ഇറാന്റെ നയതന്ത്ര പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററിന്റെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
മാധ്യമങ്ങള്‍, നയതന്ത്രം, സൈനിക ശക്തികള്‍ എന്നിവ തമ്മിലുള്ള സമന്വയം എന്നത് 'ഇറാന്റെ ശക്തിക്കും പുരോഗതിക്കുമുള്ള വലിയൊരുറപ്പാണ്. ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇറാന്റെ വിജയം മാധ്യമങ്ങളുടെയും നയതന്ത്രത്തിന്റെയും യോജിപ്പിനെയും സഹകരണത്തെയും ആശ്രയിച്ചിരിക്കും.അടുത്തിടെ നടന്ന 12 ദിവസത്തെ ഇസ്രായേലി ആക്രമണത്തില്‍ ഇറാന്റെ ചെറുത്തുനില്‍പ്പിനെ ചൂണ്ടിക്കാട്ടി ഈ ഏകോപനത്തിന്റെ ഫലം മഹത്തായ വിജയമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.