തെക്കന്‍ ഇസ്രായേലില്‍ ഇറാന്റെ മിസൈല്‍ ആക്രമണം

Update: 2026-03-24 05:17 GMT

ജെറുസലേം: മിസൈല്‍ ആക്രമണങ്ങള്‍ സംബന്ധിച്ച റിപോര്‍ട്ടുകളെ തുടര്‍ന്ന് തെക്കന്‍ ഇസ്രായേലിലെ നിരവധി പ്രദേശങ്ങളിലേക്ക് അടിയന്തര സേവന സംഘങ്ങള്‍ എത്തി. സുരക്ഷിതമായ സ്ഥലങ്ങളില്‍ താമസിക്കാനും അടിയന്തര നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അധികൃതര്‍ പൗരന്മാരോട് അഭ്യര്‍ഥിച്ചു.ഈ പ്രദേശങ്ങളില്‍ ഒത്തുകൂടുന്നത് ഒഴിവാക്കാനും തടസ്സങ്ങള്‍ ഒഴിവാക്കാന്‍ മാറിനില്‍ക്കാനും സൈന്യം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഇസ്രായേലിനു നേരെ ഇറാന്റെ ഏറ്റവും പുതിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍. മിസൈല്‍ തുറന്ന സ്ഥലത്ത് പതിച്ചതിനാല്‍ വലിയ നാശനഷ്ടങ്ങള്‍ ഒഴിവായതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ആക്രമണത്തിനിടെ, തെല്‍ അവീവ്, പെറ്റാ ടിക്വ, പരിസര പ്രദേശങ്ങള്‍, വെസ്റ്റ് ബാങ്കിലെ ചില ജനവാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടുകൊണ്ട് സൈറണുകള്‍ മുഴങ്ങി.

Tags: