ഇറാന്റെ ഭാവി തീരുമാനിക്കുന്നത് ഇറാന്റെ ജനങ്ങളായിരിക്കും: ഇസ്മാഈല്‍ ബഖായി
തെഹ്‌റാന്‍: തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബഖായി. ഇറാനിലെ ജനങ്ങള്‍ തങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കാന്‍ പൂര്‍ണ്ണമായും സജ്ജരാണെന്നും അത് തങ്ങളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ ഭാവി തീരുമാനിക്കുന്നത് അവിടുത്തെ ജനങ്ങളായിരിക്കുമെന്ന് ഇസ്മാഈല്‍ ബഖായി പറഞ്ഞു.ഇറാനിയന്‍ ജനത തങ്ങളുടെ രാജ്യത്തിന്റെ മണ്ണ് സംരക്ഷിക്കാന്‍ തയ്യാറാണെന്നും ആവശ്യമെങ്കില്‍ അത് സംരക്ഷിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുകയും അന്താരാഷ്ട്ര മാനദണ്ഡങ്ങളും ക്രമസമാധാനവും തകർക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.