പശ്ചിമേഷ്യയില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലീബാഫ്

Update: 2026-03-17 07:42 GMT

തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലീബാഫ്. ഭാവിയില്‍ പശ്ചിമേഷ്യ മാറുമെന്നും ,എന്നാല്‍ ഈ മാറ്റം അമേരിക്കയുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചായിരിക്കില്ലെന്നും ഖാലീബാഫ് പറഞ്ഞു

മിഡില്‍ ഈസ്റ്റിലെ യുഎസ് സാന്നിധ്യം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും അത് സുരക്ഷ നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രദേശത്തിന്റെ സുരക്ഷ പ്രാദേശിക രാജ്യങ്ങള്‍ തന്നെ തീരുമാനിക്കുമെന്നും പുറത്തുനിന്നുള്ള രാജ്യങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. യുഎസ് ഇപ്പോള്‍ ഈ മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: