ഖത്തറിന് സമീപം എണ്ണ ടാങ്കറില്‍ ഇറാനിയന്‍ മിസൈല്‍ പതിച്ചു

Update: 2026-04-01 08:09 GMT

ഖത്തര്‍: ഇറാനില്‍ നിന്ന് തൊടുത്തുവിട്ട ക്രൂയിസ് മിസൈലുകള്‍ ഖത്തര്‍ തീരത്തുള്ള എണ്ണ ടാങ്കറില്‍ പതിച്ചു. മൂന്ന് മിസൈലുകളില്‍ രണ്ടെണ്ണം തടഞ്ഞതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മൂന്നാമത്തെ മിസൈല്‍ ഖത്തര്‍ എനര്‍ജിയില്‍ നിന്ന് പാട്ടത്തിനെടുത്ത എണ്ണ ടാങ്കറില്‍ പതിച്ചതായി മന്ത്രാലയം അറിയിച്ചു.

സംഭവത്തെത്തുടര്‍ന്ന് ടാങ്കറിലെ 21 പേരടങ്ങുന്ന ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ട് മിസൈലുകള്‍ തടഞ്ഞതിനാല്‍ വലിയ നാശനഷ്ടങ്ങള്‍ ഒഴിവായി. ആക്രമണം ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുകയും സമുദ്ര സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

Tags: