അബൂദബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ഏഷ്യന്‍ പൗരന്‍ കൊല്ലപ്പെട്ടു

Update: 2026-02-28 11:01 GMT

അബൂദബി: ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അബൂദബിയില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഏഷ്യന്‍ വംശജനായ പൗരനാണ് മരിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എമിറേറ്റ്‌സ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. രാജ്യത്തെ ലക്ഷ്യമിട്ട് ഇറാന്‍ നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായും, അതില്‍ ഭൂരിഭാഗവും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞുവെന്നുമാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ചില മിസൈലുകള്‍ അബൂദബിയിലെ ജനവാസമേഖലയിലേക്ക് വീണതിനെത്തുടര്‍ന്ന് നാശനഷ്ടങ്ങള്‍ ഉണ്ടായതായും അറിയിച്ചു.

സംഭവത്തെ ശക്തമായി അപലപിച്ച യുഎഇ, സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായ ഇത്തരം ആക്രമണങ്ങള്‍ ഭീരുത്വപരമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും കുറ്റപ്പെടുത്തി. ആക്രമണത്തിനെതിരേ പ്രതികരിക്കാന്‍ രാജ്യത്തിന് പൂര്‍ണ അവകാശമുണ്ടെന്ന് യുഎഇ മുന്നറിയിപ്പ് നല്‍കി.

Tags: