ട്രംപിന്റെ ഭീഷണിക്കിടെയും സംഗീതം കൊണ്ട് ജനങ്ങളെ ചേർത്ത് നിർത്തി ഇറാനിയൻ കലാകാരൻമാർ; പവർ പ്ലാന്റിന് മുന്നിൽ ഗിറ്റാർ വായിച്ച് സംഗീതജ്ഞൻ അലി ഗംസാരി ദമാവന്ദ് , വീഡിയോ

Update: 2026-04-07 09:51 GMT

തെഹ്‌റാൻ : അമേരിക്കൻ ഭീഷണികൾ അവഗണിച്ച്, ഇറാനിലെ പവർ പ്ലാന്റിന് മുന്നിൽ ഇരുന്ന് 'മൈ ഹോംലാൻഡ്' എന്ന പേരിൽ ഗിറ്റാർ വായിച്ച് പ്രശസ്ത സംഗീതജ്ഞൻ അലി ഗംസാരി ദമാവന്ദ്

സംഗീതത്തിലൂടെ, തങ്ങളുടെ രാജ്യത്തോടുള്ള സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകരാൻ അദ്ദേഹത്തിനായി.

ചൊവ്വാഴ്ച ഇറാനിയൻ പവർ പ്ലാന്റുകളും പാലങ്ങളും ആക്രമിക്കുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ, രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്ക് മുന്നിൽ ഒത്തുകൂടി പ്രതിഷേധിക്കാൻ ഇറാൻ സർക്കാർ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു.


Tags: