വാഷിങ്ടൺ: ഇറാനിലെ സിവിലിയൻ സൗകര്യങ്ങൾ നശിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെ പ്രതികരിച്ച് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ക്രിസ് മർഫി. ട്രംപിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ മുഴുവൻ കാലാവധിയിലെ ഏറ്റവും ഞെട്ടിക്കുന്നതും അപകടകരവുമാണെന്ന് ക്രിസ് മർഫി പറഞ്ഞു.
ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ആക്രമിക്കുന്നത് ഈ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരോ റോഡുകളിലൂടെ കടന്നുപോകുന്നവരോ ആയ ആയിരക്കണക്കിന് നിരപരാധികളെയാണ് ബാധിക്കുകയെന്ന് മർഫി പറഞ്ഞു.
ട്രംപിനെ ചുറ്റിപ്പറ്റിയുള്ളവർ അത്തരം നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ തടയണമെന്നും അത്തരം യുദ്ധക്കുറ്റകൃത്യങ്ങൾ സംഭവിക്കുന്നത് തടയാൻ എല്ലാവരും ശബ്ദമുയർത്തണമെന്നും മർഫി പറഞ്ഞു.