വെടി വച്ചിട്ട അമേരിക്കന്‍ വിമാന അവശിഷ്ടങ്ങളുടെ ചിത്രം പങ്കുവെച്ച് ഇറാന്‍
തെഹ്‌റാന്‍: യുഎസ് വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ഫോട്ടോ പങ്കിട്ട് ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഗാലീബാഫ്. കാണാതായ അമേരിക്കന്‍ പൈലറ്റിനെ തിരയുന്ന വിമാനമാണ് ആക്രമണത്തിന് ഇരയായതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു.
ഫാര്‍സ് വാര്‍ത്താ ഏജന്‍സിയുടെ റിപോര്‍ട്ട് പ്രകാരം, വിമാനം സി-130 ക്ലാസ് വിമാനമാണ്. എഫ്-15, എ-10 തുടങ്ങിയ അമേരിക്കന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടതായി ഇറാന്‍ നേരത്തെ അറിയിച്ചിരുന്നു. നിലവില്‍, ഈ ഫോട്ടോയ്ക്ക് യുഎസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.