ഖാര്‍ഗ് ദ്വീപിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ഇറാന്‍
തെഹ്‌റാന്‍: ഖാര്‍ഗ് ദ്വീപിലെ യുഎസ് ആക്രമണത്തില്‍ ഒരു എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ഇറാന്‍ സര്‍ക്കാര്‍ നടത്തുന്ന ഫാര്‍സ് ന്യൂസ് ഏജന്‍സി അറിയിച്ചു.
ആക്രമണത്തിനിടെ ദ്വീപില്‍ 15 ലധികം സ്‌ഫോടനങ്ങള്‍ ഉണ്ടായതായും പല സ്ഥലങ്ങളില്‍ നിന്നും പുക ഉയരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജോഷാന്‍ സീ ബേസ്, വിമാനത്താവളത്തിലെ കണ്‍ട്രോള്‍ ടവര്‍, ഒരു ഹെലികോപ്റ്റര്‍ ഹാംഗര്‍ എന്നിവയുള്‍പ്പെടെയുള്ള സൈനിക സ്ഥാപനങ്ങളെ യുഎസ് ലക്ഷ്യമിട്ടതായും റിപോര്‍ട്ടുണ്ട്.
ഇറാന്റെ ക്രൂഡ് ഓയിലിന്റെ ഏകദേശം 90% ഇവിടെ നിന്നാണ് കയറ്റുമതി ചെയ്യുന്നതെന്നതിനാല്‍, ഇറാന് നിര്‍ണായകമായ ഖാര്‍ഗ് ദ്വീപിലെ എല്ലാ സൈനിക താവളങ്ങളും യുഎസ് സൈന്യം ആക്രമിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.