ഹോര്‍മുസിലൂടെ ഏതൊക്കെ കപ്പലുകള്‍ പോകണമെന്ന് തങ്ങള്‍ തീരുമാനിക്കും: ഇറാന്‍

Update: 2026-04-20 06:44 GMT

തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന്മേലുള്ള നിയന്ത്രണം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് ഇറാന്‍ . അത് ഇറാന്റെ അവകാശമാണെന്നും ഏതൊക്കെ കപ്പലുകള്‍ക്ക് അതിലൂടെ കടന്നുപോകാമെന്നും ഏതൊക്കെ കപ്പലുകള്‍ക്ക് കടന്നുപോകരുതെന്നും അവര്‍ തീരുമാനിക്കുമെന്നും പാര്‍ലമെന്ററി ദേശീയ സുരക്ഷാ സമിതിയുടെ തലവന്‍ ഇബ്രാഹിം അസീസി പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിന്മേലുള്ള നിയന്ത്രണം നിയമവിധേയമാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണെന്നും അസീസി പറഞ്ഞു. പരിസ്ഥിതി, സമുദ്ര, ദേശീയ സുരക്ഷാ പരിഗണനകളെ അടിസ്ഥാനമാക്കി കടലിടുക്കിന്മേലുള്ള ഇറാന്റെ അവകാശങ്ങള്‍ നിര്‍ണ്ണയിക്കുന്ന ഒരു ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയാണ്. അത് സൈന്യം നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags: