യുഎസ്-ഇസ്രായേല്‍ എംഒ-9 ഡ്രോണ്‍ വെടിവച്ചിട്ടതായി ഇറാന്‍

Update: 2026-03-31 07:55 GMT

തെഹ്‌റാന്‍: ഇസ്ഫഹാന് സമീപം യുഎസ്-ഇസ്രായേല്‍ ബന്ധമുള്ള എംക്യു-9 ഡ്രോണ്‍ തങ്ങളുടെ വ്യോമ പ്രതിരോധ യൂണിറ്റ് വെടിവച്ചിട്ടതായി ഇറാന്‍. വ്യോമ പ്രതിരോധ സംവിധാനം അതിനെ തടഞ്ഞുനിര്‍ത്തി നശിപ്പിച്ചതായും ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിലവിലെ സംഘര്‍ഷത്തില്‍ വെടിവച്ചിട്ട 146-ാമത്തെ ഡ്രോണ്‍ ഇതാണെന്ന് ഇറാന്‍ വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ യുഎസില്‍ നിന്നോ ഇസ്രായേലില്‍ നിന്നോ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

Tags: