യുഎസ് എഫ്-35 വിമാനം വെടിവച്ചിട്ടതായി ഇറാന്‍

Update: 2026-04-03 06:02 GMT

തെഹ്‌റാന്‍: വീണ്ടും യുഎസ് എഫ്-35 വിമാനം വെടിവച്ചിട്ടതായി ഇറാന്‍. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി (ഐആര്‍ജിസി) അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഫാര്‍സ് ന്യൂസ് ഏജന്‍സിയുടെ ടെലിഗ്രാം പോസ്റ്റിലാണ് വിവരമുള്ളത്.

ഇറാന് മുകളിലൂടെ പറക്കുന്നതിനിടെയാണ് യുദ്ധവിമാനം ലക്ഷ്യമാക്കി വെടിവച്ചിട്ടതെന്നാണ് വിവരംം. വിമാനം പൂര്‍ണ്ണമായും തകര്‍ന്നുവെന്നും വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ലെന്നും റിപോര്‍ട്ടുണ്ട്.

ശക്തമായ സ്‌ഫോടനം കാരണം പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടാനുള്ള സാധ്യത കുറവാണെന്ന് ഇറാന്റെ മെഹര്‍ വാര്‍ത്താ ഏജന്‍സിയും പറഞ്ഞു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സംഭവത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Tags: