യുദ്ധത്തില്‍ 25 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി ഇറാന്‍

Update: 2026-04-14 11:18 GMT

തെഹ്‌റാന്‍: അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളില്‍ ഏകദേശം 270 ബില്യണ്‍ ഡോളര്‍ (25 ലക്ഷം കോടി രൂപ) നഷ്ടമുണ്ടായതായി ഇറാന്‍. ഈ കണക്ക് ഇനിയും ഉയര്‍ന്നേക്കാമെന്ന് ഇറാന്‍ സര്‍ക്കാര്‍ വക്താവ് ഫത്തേമെ മൊഹജെറാനി അറിയിച്ചു.

ഇറാനിയന്‍ ചര്‍ച്ചാ സംഘം ഈ വിഷയം ചര്‍ച്ചയില്‍ ഉന്നയിക്കുന്നുണ്ടെന്നും ഫത്തേമെ മൊഹജെറാനി പറഞ്ഞു. ഇസ്ലാമാബാദില്‍ നടന്ന ചര്‍ച്ചകളില്‍ യുദ്ധനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നുവന്നു.

സമാധാനത്തിന് തയ്യാറാണെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ചില നിബന്ധനകളോടെ മാത്രമേ അത് നടക്കൂ എന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം, എല്ലാ ഉപരോധങ്ങളും പിന്‍വലിക്കല്‍, യുദ്ധ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം എന്നിവ അതില്‍ ഉള്‍പ്പെടുന്നു.

Tags: