യുദ്ധത്തിന്റെ ആദ്യ ആറ് ദിവസങ്ങളില്‍ അമേരിക്ക ചിലവഴിച്ചത് ഏകദേശം 11.3 ബില്യണ്‍ ഡോളര്‍
തെഹ്‌റാന്‍: ഇറാന്‍ യുദ്ധത്തിന്റെ ആദ്യ ആറ് ദിവസങ്ങളില്‍ അമേരിക്ക ഏകദേശം 11.3 ബില്യണ്‍ ഡോളര്‍ (ഏകദേശം 1 ലക്ഷം കോടി) ചെലവഴിച്ചുവെന്ന് യുഎസ് പ്രതിരോധ വകുപ്പായ പെന്റഗണ്‍ പാര്‍ലമെന്റിനെ അറിയിച്ചു. ഇതില്‍ ഏകദേശം 5 ബില്യണ്‍ ഡോളര്‍ (ഏകദേശം 45,000 കോടി) ആയുധങ്ങള്‍ക്കും വെടിക്കോപ്പുകള്‍ക്കുമായി ചെലവഴിച്ചുവെന്നാണ് കണക്ക്.
അതേസമയം, യുദ്ധം അവസാനിപ്പിക്കാന്‍ മൂന്ന് വ്യവസ്ഥകള്‍ മുന്നോട്ട് വച്ച് ഇറാന്‍. ഇറാന്റെ നിയമപരമായ അവകാശങ്ങള്‍ അംഗീകരിക്കണം ,യുദ്ധനഷ്ടങ്ങള്‍ നികത്തണം ഭാവിയില്‍ ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര ഉറപ്പ് നല്‍കണം എന്നിങ്ങെയാണ് വ്യവസ്ഥകള്‍. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനാണ് ഇക്കാര്യം പറഞ്ഞത്.