'സയണിസ്റ്റ് നായയെ നിയന്ത്രിക്കാനുള്ള സമയം അതിക്രമിച്ചു'; നെതന്യാഹുവിനെതിരേ ഇറാൻ പാർലമെൻ്റ് സ്പീക്കർ

Update: 2025-08-15 13:44 GMT

തെഹ്റാൻ: ഗസ ഏറ്റെടുക്കുന്ന ഇസ്രായേൽ പദ്ധതിക്കെതിരേ രൂക്ഷ വിമർശനവുമായി ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ്-ബാഗർ ഗാലിബാഫ് ."ആ ഭ്രാന്തൻ സയണിസ്റ്റ് നായയെ നിയന്ത്രിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു," എന്നാണ് അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചത്.

"ഗ്രേറ്റർ ഇസ്രായേൽ" പദ്ധതി പിന്തുടരാനുള്ള തന്റെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പരാമർശത്തോടുള്ള പ്രതികരണമായാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.

"ഇസ്രായേൽ ഭരണകൂടത്തിലെ കുറ്റവാളിയായ പ്രധാനമന്ത്രി , അതായത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ ഹിറ്റ്‌ലർ - ഈ മേഖലയെക്കുറിച്ചുള്ള സയണിസ്റ്റുകളുടെ പദ്ധതികൾ മുമ്പെന്നത്തേക്കാളും പരസ്യമായി വെളിപ്പെടുത്തിയിരിക്കുന്നു," ഗാലിബാഫ് വ്യക്തമാക്കി. ലോകം ഫലസ്തീനൊപ്പം അണി ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: