ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച സെലീന്‍ എന്ന കപ്പല്‍ ഇറാന്‍ തടഞ്ഞു
തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച സെലീന്‍ എന്ന കപ്പല്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) തടഞ്ഞു.അനുമതിയില്ലാതെയാണ് കപ്പല്‍ വന്നതെന്നാണ് റിപോര്‍ട്ടുകള്‍.
കപ്പല്‍ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്നും തിരിച്ചയച്ചതായും ഐആര്‍ജിസി നേവി കമാന്‍ഡര്‍ അലിറേസ തങ്സിരി പറഞ്ഞു. ഹോര്‍മുസ് വഴി കടന്നുപോകുന്ന ഓരോ കപ്പലും ഇറാനിയന്‍ അധികൃതരില്‍ നിന്ന് അനുമതി വാങ്ങണമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യുദ്ധം ആരംഭിച്ചതിനുശേഷം അഞ്ച് ഇന്ത്യൻ എൽപിജി, എണ്ണ ടാങ്കറുകൾ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയി. ഇതിൽ ജഗ് വസന്ത്, പൈൻ ഗ്യാസ്, ശിവാലിക്, നന്ദാദേവി, ജഗ് ലഡ്കി എന്നിവ ഉൾപ്പെടുന്നു.