ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം; 12 ദിവസത്തിനിടെ ഇറാന്‍ ഇസ്രായേലിന് നേരെ ഉപയോഗിച്ചത് 400 ബാലിസ്റ്റിക് മിസൈലുകള്‍

Update: 2025-06-26 09:52 GMT

തെഹ്‌റാന്‍: 12 ദിവസത്തെ സംഘര്‍ഷത്തിനിടെ ഇറാന്‍ ഇസ്രായേലിന് നേരെ ഉപയോഗിച്ചത് 400 ബാലിസ്റ്റിക് മിസൈലുകളും 1,000 ഡ്രോണുകളും. ഫ്രഞ്ച് പ്രതിരോധമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നുവാണ് ഇക്കാര്യം പറഞ്ഞത്.

ജൂണ്‍13നാണ് ഇറാന്റെ ആണവ, സൈനിക നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം ആരംഭിച്ചത്. നിരവധി ആണവ ശാസ്ത്രജ്ഞരെയും ഉന്നത കമാന്‍ഡര്‍മാരെയും കൊലപ്പെടുത്തി. ഇറാനിയന്‍ അധികൃതരുടെ കണക്കനുസരിച്ച്, ആക്രമണങ്ങളില്‍ 610 പേര്‍ കൊല്ലപ്പെടുകയും 5,000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് ഇറാന്റെ തിരിച്ചടിയില്‍ ഇസ്രായേലില്‍ കുറഞ്ഞത് 28 പേര്‍ കൊല്ലപ്പെടുകയും വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു.

Tags: