ഇസ്രായേലിനു വേണ്ടി ചാരപ്പണി നടത്തിയ വ്യക്തിയെ വധശിക്ഷയ്ക്ക് വിധേയനാക്കി ഇറാന്‍
തെഹ്‌റാന്‍: ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് ഒരാളെ ഇറാന്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപോര്‍ട്ട് ചെയ്തു.
രാജ്യത്തെ സെന്‍സിറ്റീവ് പ്രദേശങ്ങളെക്കുറിച്ചുള്ള ഫോട്ടോഗ്രാഫുകളും വിവരങ്ങളും മൊസാദിന് നല്‍കിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. ഇറാനും ഇസ്രായേലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ, കഴിഞ്ഞ ജൂണില്‍ സവാജ്ബലാഗ് നഗരത്തില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായതെന്നാണ് വിവരം.