യുഎസ് രക്ഷാദൗത്യം സ്ഥിരീകരിക്കാതെ ഇറാന്‍

Update: 2026-04-05 05:56 GMT

തെഹ്‌റാന്‍: ഇറാനിലെ യുഎസ് രക്ഷാ ദൗത്യത്തെക്കുറിച്ച് ഇറാന്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. തെഹ്റാനില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ പ്രകാരം, രണ്ടാമത്തെ യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തിയെന്ന റിപോര്‍ട്ടുകളെക്കുറിച്ച് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കാണാതായ യുഎസ് ഉദ്യോഗസ്ഥനെ ഇറാനില്‍ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്ന അവകാശവാദവുമായി ഇന്ന് ട്രംപ് രംഗത്തെത്തുകയായിരുന്നു.

അമേരിക്കയുടെ എഫ്-15ഇ യുദ്ധവിമാനം ഇറാന്‍ വെടിവച്ചിട്ടതിന് ശേഷമാണ് വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരെ കാണാതായത്. അതില്‍ ഒരാളെ യുഎസ് സൈന്യം നേരത്തെ കണ്ടെത്തി എന്നു അറിയിച്ചിരുന്നു. രണ്ടാമത്തെയാളെയാണ് ഇപ്പോള്‍ കണ്ടെത്തി എന്ന വാദവുമായി ട്രംപ് രംഗത്തെത്തിയത്.

Tags: