പ്രതിരോധ മന്ത്രിയും സൈനിക മേധാവിയും കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചു
തെഹ്‌റാന്‍: യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായ അസീസ് നാസിര്‍സാദെയും സൈനിക മേധാവികയായ അബ്ദുല്‍ റഹിം മൗസവിയും കൊല്ലപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ അറിയിച്ചു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയും അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാവായ അലി ഷംഖാനിയും ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐആര്‍ജിസി) കമാന്‍ഡര്‍ ഇന്‍ ചീഫ് മുഹമ്മദ് പാക്പൂറും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചു.
കൂടുതല്‍ സായുധസേനാ ഉദ്യോഗസ്ഥരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഐആര്‍എന്‍എ റിപോര്‍ട്ട് ചെയ്തു. ഇവരുടെ പേരുകള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.