ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചെന്ന് റിപോര്‍ട്ട്

Update: 2026-04-18 09:47 GMT

തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചെന്ന് റിപോര്‍ട്ട്. നാവിക ഉപരോധം നീക്കം ചെയ്യുമെന്ന ബാധ്യത നിറവേറ്റുന്നതില്‍ അമേരിക്ക പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് ഈ തീരുമാനമെടുത്തത്.

ഉപരോധത്തിന്റെ മറവില്‍ അമേരിക്ക കടല്‍ക്കൊള്ളയും കപ്പല്‍ മോഷണവും തുടരുകയാണെന്ന് ഐആര്‍ഐബി വഴി പുറത്തുവിട്ട പ്രസ്താവനയില്‍ ഇറാന്‍ കുറ്റപ്പെടുത്തി. തങ്ങളുടെ തുറമുഖങ്ങളിലെ ഉപരോധം യുഎസ് പിന്‍വലിക്കുന്നതുവരെ ഈ നിയന്ത്രണം നിലനില്‍ക്കുമെന്ന് ഇറാന്‍ പറയുന്നു.

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ബുധനാഴ്ച അവസാനിക്കാനിരിക്കെ, നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്. ഇറാനുമായി കൃത്യമായ സമാധാന കരാറിലെത്തിയില്ലെങ്കില്‍ ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

Tags: