കുവൈത്തില്‍ താമസസ്ഥലത്ത് കയറി ഇഖാമ പരിശോധന; നിരവധി പേര്‍ പിടിയില്‍

Update: 2021-01-28 15:50 GMT

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത താമസക്കാരെ പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം പരിശോധന ആരംഭിച്ചു. സിവില്‍ വേഷത്തില്‍ റോഡരികില്‍ നിലയുറപ്പിച്ചും ഫ്‌ലാറ്റുകള്‍ കയറിയുമാണ് പരിശോധന നടത്തുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ അബ്ബാസിയ, ഹസാവി, മഹബൂല, ഫഹാഹീല്‍ തുടങ്ങിയ ഭാഗങ്ങളില്‍ ഇത്തരത്തില്‍ പരിശോധനയുണ്ടായി. വാതിലില്‍ മുട്ടിയും തള്ളിത്തുറന്നും രേഖകള്‍ പരിശോധിക്കുന്നുണ്ട്. 1,80,000 അനധികൃത താമസക്കാരാണ് രാജ്യത്ത്് ഉള്ളതെന്നാണ് സര്‍ക്കാരിന്റെ കണക്ക്.

അനധികൃത താമസക്കാര്‍ക്ക് പിഴയടച്ച് താമസരേഖ ശരിയാക്കാന്‍ അവസരം നല്‍കിയിട്ടുണ്ടും വളരെ കുറച്ചുപേര്‍ മാത്രമേ ഇത് ഉപയോഗപ്പെടുത്താന്‍ മുന്നോട്ടുവന്നിരുന്നുള്ളൂ. ഭാഗിക പൊതുമാപ്പ് 3500ത്തില്‍ താഴെ പേര്‍ മാത്രമേ ഉപയോഗപ്പെടുത്തിയുള്ളൂ. ഈ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്.

ഇപ്പോള്‍ ഒറ്റപ്പെട്ട പരിശോധനയാണ് നടക്കുന്നത്. ഭാഗിക പൊതുമാപ്പ് കാലാവധി കഴിഞ്ഞാല്‍ വിപുലമായ പരിശോധനയുണ്ടാവും. വ്യോമഗതാഗതം സാധാരണ നിലയിലായാല്‍ പഴുതടച്ച് പരിശോധനയും നടത്തും. 

Tags:    

Similar News