ഐഫോണ്‍ വിവാദം: രമേശ് ചെന്നിത്തല നിയമനടപടിക്ക്

Update: 2020-10-04 06:04 GMT

തിരുവനന്തപുരം: യുഎഇ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് വഴി പ്രതിപക്ഷ നേതാവിന് ഐ ഫോണ്‍ സമ്മാനമായി നല്‍കിയെന്ന സന്തോഷ് ഈപ്പന്റെ പരാമര്‍ശത്തിനെതിരെ രമേശ് ചെന്നിത്തല നിയമ നടപടിക്ക്. ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രതിപക്ഷ നേതാവിനെതിരായ പരാമര്‍ശം ഉള്ളത്. ഇത് അടിയന്തരമായി നീക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് ഈപ്പന് വക്കീല്‍ നോട്ടിസ് അയക്കാനാണ് തീരുമാനം.

Tags: